Post Category
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദത്തിന് തത്തുല്യമായ മലയാളപദം നിര്‍ദേശിക്കാം
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാളം പദം നിര്‍ദ്ദേശിക്കാം. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം സംഘടിപ്പിക്കുന്നു. ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കണം.
date
- Log in to post comments