Skip to main content

യുവസാഹിത്യ ക്യാമ്പ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത -മലയാളത്തില്‍) ജൂലൈ 30 ന് മുമ്പ്  ഇ-മെയില്‍ വിലാസത്തിലോ, തപാല്‍ മുഖേനയോ അയയ്ക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡിറ്റിപി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം), ബയോഡാറ്റ, വാട്സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ അയയ്ക്കേണ്ട ഇ-മെയില്‍ വിലാസം: yuvasahithyam@gmail.com , തപാല്‍ വിലാസം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം-695043.

date