Skip to main content

വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ  ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന  കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട  വനിതാ അംഗങ്ങള്‍ക്ക് കുടുംബശ്രീ വഴി രൂപീകൃതമായ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഗ്രേഡിങ് ചെയ്തതും, കുറഞ്ഞത് 5 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട  വനിതാ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളെയാണ് പരിഗണിക്കുന്നത്.

 

ഓരോ അംഗത്തിന്റെയും വരുമാനപരിധി 300000 രൂപയും പ്രായപരിധി 18 മുതല്‍ 55 വരെ വയസും ആണ്. അപേക്ഷാഫോമും  കൂടുതല്‍ വിവരങ്ങള്‍ക്കും  എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി   ബന്ധപ്പെടണം. ഫോണ്‍ : 9400068503.

date