തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസ് പന്തളത്തേക്കു മാറി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി താല്കാലിക അടിസ്ഥാനത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഓംബുഡ്സ്മാന്റെ ഓഫീസ് ജൂലൈ 15 മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കും.ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിനും, പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍, തൊഴില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പ്രവൃത്തികളുടെ ഗുണമേന്മ സംബന്ധിച്ച പരാതികള്‍ എന്നിവ ഓംബുഡ്സ്മാന് നല്‍കാം.
ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍വച്ച് അദാലത്തുകള്‍ സംഘടിപ്പിക്കും. പരാതികള്‍ ഓബുഡ്സ്മാന്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്), പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പിഒ, പന്തളം, 689503 എന്ന വിലാസത്തിലോ, ombudsmanpta@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കാം.
- Log in to post comments