Skip to main content

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര  ഫോറത്തില്‍  നിയമനം 

 

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍  ഒഴിവുളള അംഗത്തിന്റെ തസ്തികയിലേക്ക്  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുളളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുളളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍  10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരും കഴിവും ആര്‍ജവും ഉളളവരും ആയിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്‌ട്രേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും  www.consumeraffairs.kerala.gov.in  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം  നിശ്ചിത അപേക്ഷ ഫോറത്തില്‍ ജൂലൈ 20നകം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. 

                                                    (കെ.ഐ.ഒ.പി.ആര്‍-1444/18)

date