തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐസിയു പ്രവർത്തനമാരംഭിച്ചു
തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐസിയു പ്രവർത്തനമാരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി
എംഎൽഎ ഐസിയു ഉദ്‌ഘാടനം ചെയ്തു. നിലവിലുള്ള കാത്ത് ലാബ് ഐസിയുവിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐസിയു ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത്ത് ലാബ് പ്രവർത്തനം എല്ലാ ദിവസങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു. എന്നാൽ ഇവരെ പരിചരിക്കുന്നതിന് കൂടുതൽ സൗകര്യമൊരുക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് അധികമായി തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഷീല ബി അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ ആർ സ്വാഗതം പറഞ്ഞു. കാർഡിയോളജി വിഭാഗം മേധാവി ഡോ.സിബു മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നിഷ എം ദാസ്, ആർ എം ഒ ഡോ.രന്ദീപ് എ എം എന്നിവർക്കൊപ്പം ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.
- Log in to post comments