Skip to main content

കൂടിക്കാഴ്ച 19ന്

കാസര്‍കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പെരിയയില്‍ പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍ സെന്ററിലേക്ക് ക്ലീനിങ് സ്റ്റാഫ്/കുക്ക്, ഡിഎംഎച്ച്പി ക്യാമ്പിലേക്ക് സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നി തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി കൂടിക്കാഴ്ച നടത്തും. ഈ മാസം 19ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0467 2203118

date