Post Category
പത്താംതരം തുല്യത
സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താംതരം തുല്യതാ കോഴ്‌സിന്റെ 13-ാം ബാച്ചിലേക്കും ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ നാലാം ബാച്ചിലേക്കുമുള്ള രജിട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫൈനാന്‍സ് ഓഫീസര്‍ ടി. പാര്‍ത്ഥസാരഥി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അബദുള്‍ റഷീദ്, അസി. കോ-ഓര്‍ഡിനേറ്റര്‍ വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുല്യതാ കോഴ്‌സുകള്‍ക്ക് ആഗസ്ത് 10 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
date
- Log in to post comments