ജലയാനങ്ങള്‍ക്ക് രജിസ്‌േട്രഷന്‍
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരമുളള രജിസ്‌ട്രേഷന്‍ ലഭിക്കാത്ത ജലയാനങ്ങള്‍ക്ക് രജിസ്‌േട്രഷന്‍ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 30 വരെ അഴീക്കല്‍ തുറമുഖ ഓഫീസില്‍ സ്വീകരിക്കും. സി ഐ.ബി. രജിസ്‌ട്രേഷന്‍ ഉളളതും കെ.ഐ.വിയിലേക്ക് മാറ്റേണ്ടതുമായ യാനങ്ങള്‍, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ലഭിച്ചതും സ്ഥിര രജിസ്‌ട്രേഷന്‍ ലഭിക്കാത്തതുമായ യാനങ്ങള്‍, തുറമുഖ വകുപ്പിന്റെ അനുമതിയോടെ നിര്‍മ്മാണമാരംഭിച്ച് സര്‍വേ/രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവ, ഘടനയില്‍ മാറ്റം വരുത്തിയവ, തുറമുഖ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മ്മിച്ചവ, സുരക്ഷാ മാനദണ്ഡങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കാതെ പ്രവര്‍ത്തിക്കുന്നവ തുടങ്ങിയ ജലയാനങ്ങളുടെ ഉടമസ്ഥര്‍ യാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, ആധാര്‍ കാര്‍ഡും സഹിതം നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളുടെ തുറമുഖ രജിസ്ട്രിയായ അഴീക്കല്‍ തുറമുഖ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അഴീക്കല്‍ തുറമുഖ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് (ഫോണ്‍:04972771413).
- Log in to post comments