Skip to main content

കൂടല്‍മാണിക്യത്തിലെ വിശ്രമ കേന്ദ്രം തുറു

    ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ടൂറിസം വകുപ്പ് പുതുതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം- ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമി'് കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുമെു  മന്ത്രി പറഞ്ഞു. ഭക്തരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കു തരത്തിലേക്ക് ക്ഷേത്രങ്ങള്‍ മാറുതാണ് ഉത്തമം. അതിനായി ക്ഷേത്ര വികസനത്തെ നല്ല രീതിയിലേക്ക് കൊണ്ടെത്തിക്കണം. ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പ്രവര്‍ത്തനങ്ങളും ഉണ്ടാവണം. ക്ഷേത്രങ്ങളെ ഭക്തിയുടെ കേന്ദ്രമാക്കി മാറ്റുതിനു പകരം വര്‍ഗ്ഗീയ ശക്തികളുടെ ഇടമാക്കി മാറ്റാനുള്ള ശ്രമങ്ങളും ഭക്തര്‍ മനസ്സിലാക്കണം. മതേതരം പുലരു സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ക്ക് വലിയ കടമ നിര്‍വ്വഹിക്കാനുണ്ട്. മനുഷ്യ മനസ്സിനെ നന്മയില്‍ അധിഷ്ഠിതമാക്കാനാണ് രാമായണം പഠിപ്പിക്കുത്. രാമായണം എ പേരിനെ അര്‍ത്ഥവത്താക്കി മാറ്റാന്‍ മനസ്സിലെ രാവിനെ മാറ്റാന്‍ തയ്യാറാവാനും ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെും മന്ത്രി കൂ'ിച്ചേര്‍ത്തു. യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ നിമ്യ ഷിജു മുഖ്യാതിഥിയായി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ നന്ദിയും പറഞ്ഞു.
    

 

date