Skip to main content

'സ്വാശ്രയ' ധനസഹായം

'സ്വാശ്രയ' പദ്ധതി പ്രകാരം തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന്/രക്ഷിതാവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴിലാരംഭിക്കുന്നതിനായി ഒറ്റത്തവണ ധനസഹായമായി 35,000 രൂപ സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിക്കുന്നു. അര്‍ഹരായവര്‍ ഈ മാസം 31നകം അപേക്ഷ സമര്‍പ്പിക്കണം. 
    പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അപേക്ഷാ ഫോറം, വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് സിവില്‍ സ്‌റ്റേഷനറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 255074      

date