മഴക്കെടുതി: ജില്ലയില്‍ 54 ക്യാമ്പുകളിലായി 4681 പേരെ മാറ്റിപ്പാര്‍പ്പിച്ചു
മഴക്കെടുതി: ജില്ലയില്‍ 54 ക്യാമ്പുകളിലായി 4681 പേരെ മാറ്റിപ്പാര്‍പ്പിച്ചു
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ദുരിതത്തിലായ മേഖലകളില്‍ നിന്നും 4681 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വിവിധ താലൂക്കുകളിലായി 54 ക്യാമ്പുകളാണ് തുറന്നത്. 1489 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ അഭയം തേടി. ക്യാമ്പുകളില്‍ വൈദ്യസഹായം അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.
കൊച്ചി താലൂക്കില്‍ 421 കുടുംബങ്ങളിലെ 1088 പേരാണ് ആറ് ക്യാമ്പുകളിലായി കഴിയുന്നത്. ചെല്ലാനം ലിയോ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലെ ക്യാമ്പില്‍ 150 കുടുംബങ്ങളിലെ 336 പേരും സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 190 കുടുംബങ്ങളിലെ 500 പേരും കഴിയുന്നു. എളങ്കുന്നപ്പുഴ സെന്റ് പീറ്റേഴ്സ് എല്‍.പി സ്കൂളില്‍ 33 കുടുംബങ്ങളിലെ 125 പേര്‍ക്ക് സൗകര്യമൊരുക്കി. പനയപ്പള്ളി ഗവ. സ്കൂളില്‍ ഒരു കുടുംബവും പള്ളുരുത്തിയിലെ കോര്പ്പറേഷന് ടൗണ്‍ഹാളില്‍ 32 കുടുംബങ്ങളിലെ 65 പേരും അഭയം തേടിയെത്തി. പുതുവൈപ്പ് ഗവ. യു.പി സ്കൂളിലെ ക്യാമ്പില്‍ 15 കുടുംബങ്ങളിലെ 60 പേര്‍ക്കും അധികൃതര്‍ താല്‍ക്കാലിക സൗകര്യമൊരുക്കി.
മൂവാറ്റുപുഴ താലൂക്കില്‍ 342 കുടുംബങ്ങളിലെ 1211 പേരാണ് 12 ക്യാമ്പുകളില്‍ കഴിയുന്നത്. പുന്നമറ്റം മദ്രസ ഹാളില്‍ 15 കുടുംബങ്ങളിലെ 60 പേരും സൗത്ത് മാറാടിയിലെ സ്വകാര്യ കെട്ടിടത്തിലെ ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളിലെ 11 പേരും അഭയം തേടി. കളമ്പൂര് ധീവരസഭാ ഹാളില്‍ 18 കുടുംബങ്ങളിലെ 90 പേര്‍ക്കും കാക്കൂരിലെ ഫാം ഹൗസില്‍ അഞ്ച് കുടുംബങ്ങളിലെ 18 പേരെയും താമസിപ്പിച്ചു. കാക്കൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ ആറ് കുടുംബങ്ങളിലെ 30 പേര്‍ക്കും കുന്നക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ക്കും കുര്യന്മല ആരോഗ്യകേന്ദ്രത്തില്‍ മൂന്ന് കുടുംബങ്ങളിലെ പത്തു പേര്‍ക്കും സൗകര്യമൊരുക്കി. കടാതി എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ 25 കുടുംബങ്ങളിലെ 80 പേരും മൂവാറ്റുപുഴ ടൗണ്‍ യു.പി സ്കൂളില്‍ 13 കുടുംബങ്ങളിലെ 30 പേരും കഴിയുന്നു. പെരുമറ്റത്തെ വി.എം പബ്ലിക്ക് സ്കൂളില്‍ 178 കുടുംബങ്ങളിലെ 623 പേര്‍ക്കും പെരുമറ്റം മുസ്ലിം പള്ളിയില്‍ 70 കുടുംബങ്ങളിലെ 246 പേര്‍ക്കും താമസസൗകര്യം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പിറവത്തെ പറപ്പാളി പ്രയര്‍ ഹാളില്‍ നാല് കുടുംബങ്ങളിലെ ഒന്‍പതു പേരും കഴിയുന്നു.
കോതമംഗലം താലൂക്കില്‍ 44 കുടുംബങ്ങളിലെ 154 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. തൃക്കാരിയൂര്‍ ഗവ. എല്‍പി സ്കൂളില്‍ 11 കുടുംബങ്ങളിലെ 36 പേരും കോതമംഗലം ടൗണ്‍ യു.പി സ്കൂളില്‍ 33 കുടുംബങ്ങളിലെ 118 പേരും കഴിയുന്നു. കണയന്നൂര്‍ താലൂക്കില്‍ പത്ത് ക്യാമ്പുകളിലായി 115 കുടുംബങ്ങളിലെ 444 പേരാണ് താമസിക്കുന്നത്. ഇരുമ്പനം ഭാസ്കരന് കമ്യൂണിറ്റി ഹാളില്‍ 42 കുടുംബങ്ങളിലെ 170 പേരും തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ചേറാത്ത് കോളനിയിലെ നവഭാവന ക്ലബ്ബില്‍ രണ്ട് കുടുംബങ്ങളിലെ എട്ടു പേരും എകെജി കോളനിയിലെ അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ 11 പേരും കഴിയുന്നു. കളമശ്ശേരി എച്ച്.എം.ടി കോളനി ഗവ. എല്‍.പി സ്കൂളില്‍ 15 കുടുംബങ്ങളിലെ 79 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. തുതിയൂര്‍ സെന്റ് മേരീസ് യു.പി സ്കൂളില്‍ 15 കുടുംബങ്ങളിലെ 43 പേരും മേക്കര അങ്കണവാടിയില്‍ രണ്ട് കുടുംബങ്ങളിലെ 11 പേരും എരൂര്‍ പകല്‍വീട്ടില്‍ അഞ്ച് കുടുംബങ്ങളിലെ 20 പേരും കഴിയുന്നു. ഇടപ്പള്ളി കുന്നുംപുറം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഏഴ് കുടുംബങ്ങളിലെ 15 പേരെയും വെണ്ണല ഗവ. ഹൈസ്കൂളില്‍ എട്ട് കുടുംബങ്ങളിലെ 38 പേരെയും കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ 16 കുടുംബങ്ങളിലെ 49 പേരെയും പാര്‍പ്പിച്ചു.
പറവൂര്‍ താലൂക്കില്‍ 17 ക്യാമ്പുകളിലായി 428 കുടുംബങ്ങളിലെ 1280 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏലൂര്‍ ഗവ. എല്‍.പി സ്കൂളില്‍ ആറ് കുടുംബങ്ങളിലെ 12 പേരും പാതാളത്ത് നഗരസഭാ കെട്ടിടത്തില്‍ 22 കുടുംബങ്ങളിലെ 100 പേരും കുറ്റിക്കാട്ടുകര ഗവ. എല്‍.പി സ്കൂളില്‍ 11 കുടുംബങ്ങളിലെ 35 പേരും ഐ.എ.സി യൂണിയന് കെട്ടിടത്തില്‍ 15 കുടുംബങ്ങളിലഎ 45 പേരും കഴിയുന്നു. മനക്കപ്പടി ഗവ. എല്‍.പി സ്കൂളില്‍ ആറ് കുടുംബങ്ങളിലെ 25 പേരെയും വെളിയത്തുനാട് എം.ഐ യു.പി സ്കൂളില്‍ 70 കുടുംബങ്ങളിലെ 210 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളില്‍ 20 കുടുംബങ്ങളിലെ 45 പേരും കൈതാരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 15 കുടുംബങ്ങളിലെ 30 പേരും വയല്‍ക്കര എസ്.എന്‍.ഡി.പി സ്കൂളില്‍ 15 കുടുംബങ്ങളിലെ 60 പേരും കഴിയുന്നു. തിരുവാലൂര്‍ ഗവ. എല്‍.പി സ്കൂളില്‍ 24 കുടുംബങ്ങളിലെ 40 പേരെയും പാനായിക്കുളം എല്‍.പി സ്കൂളില്‍ ഒമ്പത് കുടുംബങ്ങളിലെ 36 പേരെയും പാര്‍പ്പിച്ചു. പുത്തന്‍വേലിക്കര കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ 40 കുടുംബങ്ങളിലെ 120 പേരും സെന്റ് തോമസ് സ്കൂളില്‍ 18 കുടുംബങ്ങളിലെ 72 പേരും ചാലാക്ക ഗവ. എല്‍.പി സ്കൂളില്‍ 18 കുടുംബങ്ങളിലെ 43 പേരും പുത്തന്‍വേലിക്കര വിസിഎസില് 86 കുടുംബങ്ങളിലെ 244 പേരും കഴിയുന്നു. ഫാത്തിമമാതാ ചര്‍ച്ച് ഹാളില്‍ 28 കുടുംബങ്ങളിലെ 88 പേരെയും ചാലാക്ക സെന്റ് സെബാസ്റ്റ്യന്‍സ് ചാപ്പലില്‍ 25 കുടുംബങ്ങളിലെ 75 പേരെയും പാര്‍പ്പിച്ചു.
ആലുവ താലൂക്കില്‍ ആറ് ക്യാമ്പുകളിലായി 116 കുടുംബങ്ങളിലെ 424 പേരാണുള്ളത്. ചെങ്ങല്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളില്‍ തുടങ്ങിയ ക്യാമ്പില്‍ 37 കുടുംബങ്ങളിലായി 134 പേരാണ് ഉള്ളത്. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകരയിലെ എസ് പി ഡബ്ളിയു ഹൈസ്കൂളില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ക്യാമ്പ് തുറന്നത്. ഇവിടെ അഞ്ചു കുടുംബങ്ങളില്‍ നിന്നായി 18 പേരുണ്ട്. ചെങ്ങമനാട് വിരുത്തി കോളനി അംഗന്‍വാടിയോട് ചേര്‍ന്നുള്ള പകല്‍ വീട്ടില്‍ 18 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 45 പേരാണ് ഇവിടെയുളളത്. നെടുമ്പാശ്ശേരി മള്ളുശ്ശേരി കമ്യൂണിറ്റി ഹാളില്‍ 180 പേരാണുള്ളത്. 45 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കുന്നശ്ശേരി ഇസ്ലാം മദ്രസയിലേക്ക് 10 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 45 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. മേക്കാട് ഗവ. എല്‍.പി.എസിലെ ക്യാമ്പിലേക്ക് രണ്ടംഗങ്ങളുള്ള ഒരു കുടുംബത്തേയും മാറ്റി.
എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ ടീമിന്റെ സേവനം സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments