Skip to main content

സ്വാതന്ത്ര്യ ദിനം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും; മറ്റു ജില്ലകളിൽ മന്ത്രിമാർ

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോർജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എൻ വാസവൻ (കോട്ടയം), റോഷി അഗസ്റ്റിൻ (ഇടുക്കി) പി. രാജീവ് (എറണാകുളം), കെ. രാധാകൃഷ്ണൻ (തൃശ്ശൂർ), കെ. കൃഷ്ണൻകുട്ടി (പാലക്കാട്), വി. അബ്ദുറഹ്‌മാൻ (മലപ്പുറം), അഡ്വ. പി.എ. മുഹമ്മദ് റിയാസ് (കോഴിക്കോട്), എ.കെ. ശശീന്ദ്രൻ (വയനാട്), എം.വി. ഗോവിന്ദൻ മാസ്റ്റർ (കണ്ണൂർ), അഹമ്മദ് ദേവർകോവിൽ (കാസർഗോഡ്) എന്നിങ്ങനെയാണ് അഭിവാദ്യം സ്വീകരിക്കുന്നത്.
പി.എൻ.എക്സ്. 3462/2022

date