സൗജന്യ അക്കൗണ്ടിംഗ് കോഴ്‌സിന് അപേക്ഷിക്കാം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനും കുടുംബശ്രീ വഴി നടപ്പാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു ജി.കെ.വൈയുടെ കീഴില്‍ എന്‍.സി.വി.ടി അംഗീകാരമുളള സൗജന്യ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മുസ്ലീം, ക്രിസ്റ്റ്യന്‍, എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അടിസ്ഥാന യോഗ്യതയായ ഈ കോഴ്‌സിലേക്ക് എം.കോം, ബി.കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കും. സൗജന്യ പരിശീലനത്തോടപ്പം താമസം, ഭക്ഷണം, യാത്ര-ബത്ത, യൂണിഫോം, മറ്റു പഠന സാമഗ്രികള്‍ തുടങ്ങിയവ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിടി സര്‍ട്ടിഫിക്കറ്റും മിനിമം 6000 രൂപ വേതന നിരക്കില്‍ ജോലി ലഭിക്കാന്‍ സഹായവും ലഭിക്കും. ബി.പി.എല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18 നു 35 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് അവസരം. താല്‍പര്യമുളളവര്‍ അക്കൗണ്ടന്റസ് ട്രിയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം നില, സാംസാം ബില്‍ഡിംഗ്, മാവൂര്‍ റോഡ്, കോഴിക്കോട് - 673004. ഫോണ്‍ : 0495 4856655, 9447281489.
- Log in to post comments