Skip to main content

പത്താംതരം തുല്യത, ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷന്‍ അതോറിറ്റിയും ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യത, ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാംതരം പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയ്ക്കും, എസ്.എസ്.എല്‍.സി പാസായ 22 വയസ്സ് പൂര്‍ത്തീയായവര്‍ക്ക് ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ക്കും ചേരാം. തുല്യത കോഴ്‌സ് പാസാകുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും പ്രമോഷനും ഉപരി പഠനത്തിനും അര്‍ഹതയുണ്ടാകും. വിശദ വിവരങ്ങള്‍ക്കും ഫോറത്തിനും തൂണേരി ബ്ലോക്ക് സാക്ഷരതാ മിഷന്‍ നോഡല്‍ വികസന വിദ്യാകേന്ദ്രം, തൂണേരി പി.ഒ 673505 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 9048817475, 9745181017.
 

date