ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നിരാമയ ഇന്‍ഷൂറന്‍സ് പോളിസിയും വിതരണം ചെയ്തു
നാഷണല്‍ ട്രസ്റ്റ് ആക്റ്റിന് കീഴില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മാനസികവെല്ലുവിളി നേരിടുന്നവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നിവര്‍ക്കായുള്ള ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നിരാമയ ഇന്‍ഷൂറന്‍സ് പോളിസി എന്നിവയുടെ വിതരണം ജില്ലാ കലക്റ്റര്‍ യു.വി.ജോസ് നിര്‍വ്വഹിച്ചു. കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ 10 പേര്‍ക്കുള്ള ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും 100 പേര്‍ക്കുള്ള നിരാമയ ഇന്‍ഷൂറന്‍സുമാണ് വിതരണം ചെയ്തത്.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ് സി.കെ. അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ട്രസ്റ്റ് കോഴിക്കോട് എല്‍.എല്‍.സി. കണ്‍വീനര്‍ പി.സിക്കന്തര്‍ പി.കെ.എം.സിറാജ്, ഡി.എല്‍.എസ്.എ. സെക്രട്ടറി & സബ്ജഡ്ജ് എം.പി.ജയരാജ്, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ്. അഞ്ജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിന്താവളപ്പിലുള്ള ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ ഡി.എല്‍.എസ്.എ.-യുടെ സഹകരണത്തോടെ എല്ലാ ശനിയാഴ്ചകളിലും നിരാമയ ക്ലെയിം ഫോം പൂരിപ്പിച്ചു നല്‍കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
- Log in to post comments