Skip to main content

ഗ്രാമീണ വിനോദസഞ്ചാരകേന്ദ്രമാകാന്‍ ഒരുങ്ങി വയലട

മലബാറിന്റെ ഊട്ടി എന്നാണ് വയലട അറിയപ്പെടുന്നത്. കോഴിക്കോട്  ടൗണില്‍നിന്നും ഏകദേശം 39 കി.മി.അകലെ ബാലുശ്ശേരിക്ക് സമീപമാണ് ഈ പ്രദേശം. അടുത്തകാലത്തായി കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് വയലടഹില്‍സ്. കാട്ടരുവിയും, ചെങ്കുത്തായ മലകളും പാറകളും, മഞ്ഞണിഞ്ഞ മലകളും, പൂമ്പാറ്റ കൂട്ടങ്ങളും, ഏറെയുള്ള ഇവിടം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹിതമാണ്. 
വയലട ഹില്‍സിനെ ചുറ്റപ്പെട്ട ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസനത്തിനുവേണ്ടി വിനോദസഞ്ചാരവകുപ്പ് 3.4 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പ്രവൃത്തി ചെയ്യുന്നതിന് ഡി.ടി.പി.സി. മുഖേന കെല്‍ എന്ന ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയില്‍ വിശ്രമസ്ഥലം, ഇരിപ്പിടങ്ങള്‍, ദിശാഫലകങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, പ്രവേശനകവാടം, കുടിവെള്ള വിതരണ സൗകര്യങ്ങള്‍, നടപ്പാതകള്‍, ശൗചാലയം, ഫുഡ്‌കോര്‍ട്ട്, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ഒരുക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ സുപ്രധാന സ്ഥാനം വയലടയ്ക്ക് ലഭിക്കും.  
വയലട ഹില്‍സ് ടൂറിസം പ്രവൃത്തി ഉദ്ഘാടനം നാളെ(ജൂലായ് 19) രാവിലെ 11 മണിക്ക്  സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വയലട എ.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. 

date