Post Category
ഐ.ഐ.ഐ.സി ഉദ്ഘാടനം 23 ന്
കൊല്ലം ചവറയില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ.സി) ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടെക്‌നീഷ്യന്‍ കോഴ്‌സ് (യോഗ്യത പത്താം ക്ലാസ്), സൂപ്പര്‍വൈസറി കോഴ്‌സുകള്‍ (യോഗ്യത പ്ലസ് ടു), മാനേജീരിയല്‍ കോഴ്‌സുകള്‍ (യോഗ്യത ബിരുദം) എന്നിവയില്‍ 38 ട്രേഡുകളിലേക്കാണ് പ്രവേശനം. കേരള അക്കാഡമി ഫോര്‍ എക് സലെന്‍സും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രോക്റ്റ് സൊസൈറ്റിയും സഹകരിച്ചാണ് സ്ഥാപനം നടത്തുന്നത്. പ്രവേശനം ലഭിക്കുന്നവര്‍ക്കെല്ലാം പ്ലേസ്‌മെന്റും ഉറപ്പുവരുത്തുന്ന സ്ഥാപനം തൊഴില്‍ നൈപുണ്യ വികസ മേഖലയിലെ നാഴികക്കല്ലാണെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
date
- Log in to post comments