Skip to main content

ആയുര്‍വേദ സ്പോര്‍ട്സ് യൂനിറ്റ് വിപൂലീകരിക്കും

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള സ്പോട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ പാലക്കാട് യൂനിറ്റിന്‍റെ  വിപുലീകൃത പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പതിനഞ്ചാമത് ദേശീയ യൂത്ത് അത്ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കുന്ന കേരള ടീം കായിക താരങ്ങള്‍ക്കുളള വൈദ്യ പരിശോധനയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെ ജില്ലാ കാര്യാലയത്തിലും ജില്ലാ ആയുര്‍വേദ ആശുപത്രിയിലും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്‍റെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.സിന്ധു ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍  പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍  ഡോ.മനോജ്.വി.തോമസ് അധ്യക്ഷനായി. സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ.എന്‍.വി ശ്രീവത്സ് പദ്ധതി വിശദീകരിച്ചു.
 കേരള അത്ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ട്രഷ്റര്‍ എം.രാമചന്ദ്രന്‍, കേരള അത്ലറ്റിക് ടീം കോച്ച് പി.പി പോള്‍, ജഗദീഷ്, എസ്.എസ് അക്കാദമി ഡയറക്ടര്‍ സുരേന്ദ്രന്‍  ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ മുകുന്ദന്‍, മെഡിക്കല്‍ ഓഫീസര്‍, ഡോ.യു.ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ ഷിജി, സാര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ പ്രവീണ്‍,  എന്നിവര്‍ സംസാരിച്ചു. കായിക മീറ്റില്‍് പങ്കെടുക്കുന്ന ടീമിന് ആവശ്യമായ പ്രഥമ  ശുശ്രൂഷ കിറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടീം ലീഡര്‍ക്ക് കൈമാറി. മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ കാരിബാഗുകള്‍ എസ്.എ.ആര്‍..സി പാലക്കാട് യൂനിറ്റിന് നല്‍കി. ലോക യൂത്ത് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിഷ്ണു പ്രിയ പാലക്കാട് സ്പോര്‍ട്സ് ആയുര്‍വേദ സെല്ലിലെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു.  

 സംസ്ഥാന അത്ലറ്റിക്ക് അസോസിയോഷന്‍റെ ആവശ്യാനുസരണമാണ് കായികതാരങ്ങള്‍ക്ക് വൈദ്യ പരിശോധന സംഘടിപ്പിച്ചത്.മത്സരത്തില്‍ പരിക്കുകളെ പ്രതിരോധിക്കുന്നതിനും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും നല്‍കി. 

date