Skip to main content

ലോകജനസംഖ്യാ ദിനാചരണം: ജില്ലാതല സെമിനാര്‍ ഇന്ന്(16)

ലോകജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാര്‍ ഇന്ന്(16) രാവിലെ 10ന് ഇലന്തൂര്‍ ബിഎഡ് കോളജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ ഉദ്ഘാടനം ചെയ്യും. 
    ഇലന്തൂര്‍ ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. മീരാ രാജ് അധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യുട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ.റ്റി. അനിതാകുമാരി, ഡോ. കെ.ജി. ശ്രീരാജ്, ഡെപ്യുട്ടി മാസ് മീഡിയാ ഓഫീസര്‍മാരായ റ്റി.കെ. അശോക് കുമാര്‍, എ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 
    തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ ആരോഗ്യപരമായ കുടുംബാസൂത്രണം എന്ന വിഷയം ഡോ. പ്രജി എസ്. പ്രസാദും കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ് എന്ന വിഷയം ഡോ.ആര്‍. സന്തോഷ് കുമാറും അവതരിപ്പിക്കും.

date