Skip to main content

കുപ്രവള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 6) 

 

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പരൂർ കുപ്രവള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂൾ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
(ആഗസ്റ്റ് 6) രാവിലെ 10.30ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്  നിർവ്വഹിക്കും.  ദേശീയ റര്‍ബണ്‍ മിഷൻ ഫണ്ടിൽ നിന്ന് 73.80 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത്  കെട്ടിടം പണിതുയര്‍ത്തിയത്. 

ഇരുനിലകളിലായി 3987 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിൽ പണിത  കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ 3 ക്ലാസ് മുറികളും താഴത്തെ നിലയില്‍ രണ്ട് ക്ലാസ് മുറികളുമുണ്ട്. കൂടാതെ സ്റ്റാഫ് റൂം, സ്റ്റെയര്‍ റൂം, ടോയ്ലറ്റ് ബ്ലോക്ക്, അടുക്കള എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.  കുടിവെള്ളത്തിന് 500 ലിറ്ററിന്റെ ടാങ്കും തയ്യാറാക്കിയിട്ടുണ്ട്. 

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടർ ടി വി മദനമോഹനൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബി രത്നകുമാരി, പ്രധാന അധ്യാപിക എ ഒ ജസീന്ത, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date