Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 09-08-2022

ഗസ്റ്റ് അധ്യാപക ഇന്റർവ്യു

 

ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ കണ്ണാടിപറമ്പ് ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് (സീനിയർ) താൽക്കാലിക അധ്യപക ഒഴിവിലേക്ക് ആഗസ്റ്റ് 11 ന് 11 മണിക്ക് ഇന്റർവ്യു നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 9961375585.

 

സ്വീപ്പർ നിയമനം

 

ധർമ്മടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ആരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0490 2346211.

 

അംഗത്വം പുതുക്കണം

 

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ ഈ വർഷത്തെ കുടിശ്ശിക ഉൾപ്പെടെ ക്ഷേമനിധി അംശദായം അടക്കാൻ ബാക്കിയുള്ള കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ രജിസ്റ്റേർഡ് മത്സ്യതൊഴിലാളികളും ക്ഷേമനിധി പാസ് ബുക്ക് സഹിതം ആഗസ്റ്റ് 31 ന് മുമ്പ് കുടിശ്ശിക ഒടുക്കി അംഗത്വം പുതുക്കേണ്ടതാണ്. അല്ലാത്ത പക്ഷം മൂന്ന് വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവരെ മത്സ്യതൊഴിലാളി പട്ടികയിൽ നിന്നും നീക്കം ചെയ്യും. ഫോൺ: 0497 2734587.

 

അതിഥി അധ്യാപകനിയമനം

 

കാസർഗോഡ് ജില്ലയിലെ കിനാനൂർകരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ അധ്യയന വർഷം പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പരും സഹിതം ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് പ്രിന്സിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാവണം. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750/ രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ് : 04672235955.

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

കണ്ണൂർ ജില്ലയിലെ ഗ്രാമ വികസന വകുപ്പിൽ വി ഇ ഒ ഗ്രേഡ് രണ്ട് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് എസ് സി/എസ് ടി ആന്റ് എസ് ടി മാത്രം കാറ്റഗറി നമ്പര് 307/2020) നിയമനത്തിനായുള്ള സാധ്യത പട്ടിക കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

 

എച്ച് ഐ വി പ്രതിരോധം: കോളേജ് വിദ്യാർഥികൾക്ക് ടാലന്റ് ഷോ

 

എച്ച്ഐവി പ്രതിരോധത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന ക്യാമ്പയിനിന്റെ ഭാഗമായി കോളേജുകളിൽ ടാലന്റ് ഷോ നടത്തുന്നു. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് 2025 ഓടു കൂടി കേരളത്തിൽ പുതിയ എച്ച് ഐ വി അണുബാധകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി ഓസം 2022 ഓപ്പൺ സ്റ്റേജ് ഓപ്പൺ മൈൻഡ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്. ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ജില്ലാ മെഡിക്കൽ ഓഫീസറെയും ജില്ലാ ടി ബി ആന്റ് എയ്ഡ്സ് കൺട്രോൾ ഓഫീസറെയും നാഷണൽ ഹെൽത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 11 ന് നടക്കും. ജില്ലയിലെ ഐടിഐ, കോളേജ്, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാർഥിക്ക് ലൈവ് സ്റ്റേജ് ഷോ ആയി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് രണ്ടാം വാരത്തിലാണ് സംസ്ഥാനതല ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്. സ്റ്റാന്റ് അപ്പ് കോമഡി, മോണോ ആക്ട്, ഡാൻസ് എന്നീ വിഭാഗത്തിലാണ് കലാ മത്സരം സംഘടിപ്പിക്കുന്നത്. ദൈർഘ്യം പരമാവധി ഏഴ് മിനിറ്റ്. ലഹരി ഉപയോഗവും എച്ച് ഐ വി അണുബാധയും, എച്ച് ഐ വിയെ തടയുന്നതിൽ സ്വമേധയുള്ള രക്തദാനത്തിന്റെ പങ്ക്, എച്ച് ഐ വി ബാധിതർ സമൂഹത്തിൽ നേരിടുന്ന വിവേചനം എന്നിങ്ങനെ പുതിയ എച്ച് ഐ വി ബാധിതർ ഇല്ലാത്ത 2025 ലേക്ക് എന്ന ലക്ഷ്യത്തിനുതകുന്ന വിഷയങ്ങളിൽ ആകണം കലാപ്രകടനങ്ങൾ. ഫോൺ : 8129635291, 0497 2763497, 04972 733491 

 

വയോസേവന അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു

 

വയോജന സേവനത്തിന് മികച്ച പദ്ധതികളും പ്രവർത്തനങ്ങളും നടത്തുന്ന സർക്കാർ സർക്കാരിതര സംഘടനകൾ, കലാകായിക സാംസ്‌കാരിക മേഖലയിൽ മികവ് തെളിയിച്ച വയോജനങ്ങൾ എന്നിവർക്കുള്ള വയോസേവന അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു. മികച്ച കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭ, എൻ ജി ഒ, മികച്ച വയോജന കായികതാരം, മികച്ച വോയജന സാംസ്‌കാരിക പ്രവർത്തകൻ, ലൈഫ് അച്ചീവ്മെന്റ് അവാർഡ് എന്നിവയ്ക്കാണ് നാമ നിർദേശം ക്ഷണിച്ചത്. അപേക്ഷ നേരിട്ട് നൽകാൻ പാടില്ല. നാമനിർദേശമേ പാടുള്ളൂ. അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷാ ഫോറം www.sjd.kerala.gov.in ൽ ലഭിക്കും. ഫോൺ: 8281999015.

 

 

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഫാഷൻ ഡിസൈനിങ്ങ്/ഗാർമെന്റ് ടെക്നോളജി/ഡസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂർ പി ഒ കിഴുന്ന തോട്ടട കണ്ണൂർ 7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0497 2835390

 

ആർ ടി എ യോഗം ആഗസ്റ്റ് 29 ന്

 

ആർ ടി എ യോഗം ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നതാണെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

 

വാഹനീയം അദാലത്ത് സപ്തംബർ രണ്ടിന്

 

ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഫയൽ തീർപ്പാക്കൽ അദാലത്ത് വാഹനീയം സപ്തംബർ രണ്ടിന് നടക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700566.

 

അപേക്ഷ തിയ്യതി നീട്ടി

 

തളിപ്പറമ്പ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തിയ്യതി ആഗസ്റ്റ് 19 വരെ നീട്ടി. www.polyadmission.org/gci എന്ന പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തി അപേക്ഷ നൽകാം. ഫോൺ: 0460 2202571, 9746189188, 9061781323.

 

ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം

 

ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ചെങ്കൽ , കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 15 വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

 

കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു

 

ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ച് കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു

പട്ടയ കേസുകൾ മാറ്റി

കണ്ണൂർ കലക്ടറേറ്റിൽ ആഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ രാവിലെ 11 മണിക്ക് നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ വിചാരണ കേസുകൾ ഒക്ടോബർ 11, 12 തീയതികളിലേക്ക് മാറ്റി വെച്ചതായി ഡെപ്യൂട്ടി കലക്ടർ എൽ ആർ അറിയിച്ചു

 

date