Skip to main content

ആസാദി കാ അമൃത് മഹോത്സവ് :  സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 10)

 

സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്" പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 10)  കോടന്നൂർ സെന്റ് ആന്റണിസ് യു പി സ്കൂളിൽ നടക്കും.

10 മീറ്റർ തുണിയിൽ സി സി മുകുന്ദൻ എം എൽ എ ആദ്യം ഒപ്പുവെക്കും. തുടർന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ,  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ രാധാകൃഷ്ണൻ, പാറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വിനയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ തുടങ്ങിയവരും ഒപ്പ് രേഖപ്പെടുത്തും.

തുടർന്ന് കുട്ടികൾ, അധ്യാപകർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ഒപ്പ് രേഖപ്പെടുത്തും. രാവിലെ 9.30നാണ് പരിപാടി. ഇതേ സമയം എല്ലാ വിദ്യാലയത്തിലും കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ഒപ്പ് രേഖപ്പെടുത്തും. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരുമടക്കം 5 ലക്ഷത്തിലധികം പേരാണ് ഒപ്പ് വെക്കുന്നത്.

date