Skip to main content

ബുക്ക് ബൈൻഡിങ് സൗജന്യ പരിശീലനം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീയിൽ എട്ടാം ക്ലാസ് പാസായിട്ടുള്ളവരും 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നേശേഷിക്കാരുമായവർക്കായി നടത്തുന്ന ബുക്ക് ബൈൻഡിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോറം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫോറം ഓഗസ്റ്റ് 20നു മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 8289827857.
പി.എൻ.എക്സ്. 3657/2022

date