Skip to main content

ബുക്ക് ബൈന്‍ഡിംഗ് കോഴ്‌സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ബുക്ക് ബൈന്‍ഡിംഗ് കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് പാസ്സായ, നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കുള്ളതാണ് കോഴ്‌സ്. അപേക്ഷാഫോം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആഗസ്റ്റ് 20 ന് മുന്‍പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857

date