Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-08-2022

വനിതാ കമ്മീഷന്‍ അദാലത്ത്: 25 പരാതികള്‍ തീര്‍പ്പാക്കി

ജില്ലയില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. ആകെ 55 പരാതികളാണ് ലഭിച്ചത്. പരാതിക്കാര്‍, എതിര്‍ കക്ഷികള്‍ എന്നിവര്‍ എത്താത്തതിനാല്‍ 25 എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. അഞ്ച് എണ്ണത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. കെ എം പ്രമീള, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചിത്തിര ശശിധരന്‍, വനിതാ ശിശുവികസന വകുപ്പ് കൗണ്‍സിലര്‍ പി മാനസ ബാബു, വനിത സി പി ഒ സി സുഗിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
വിമുക്ത ഭടന്മാര്‍/വിധവകള്‍ക്ക് സാമ്പത്തിക സഹായം

ജില്ലാ സൈനിക ബോര്‍ഡ് മുഖേന വര്‍ഷത്തില്‍ ഒരു തവണ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവുള്ള പെന്‍ഷന്‍ ലഭിക്കാത്ത വിമുക്ത ഭടന്മാര്‍/വിധവകള്‍ക്ക് അപേക്ഷിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് (സാക്ഷ്യപ്പെടുത്തിയത്), ഡിസ്ചാര്‍ജ് ബുക്ക് ,ബാങ്ക്  പാസ്ബുക്ക്, ആധാര്‍ കാർഡ് എന്നിവയുടെ  പകർപ്പുകൾ  സഹിതം സെപ്റ്റംബര്‍ 30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04972700069.

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം പാലുല്പന്ന നിർമ്മാണത്തിൽ  പരിശീലനം നല്‍കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 30 വരെയാണ്് പരിശീലനം. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in വഴിയോ 0495 2414579 എന്ന നമ്പര്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം.

ടെണ്ടര്‍ ക്ഷണിച്ചു

തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് അച്ചടിച്ച മെഡിസിന്‍ കവര്‍, എക്‌സ് റെ കവര്‍ എന്നിവയ്ക്കുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 ന് വൈകിട്ട് മൂന്ന് മണി. ഇ മെയിൽ :  supdtghtly@gmail.com, ഫോണ്‍: 0490 2322150.

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം (കാര്‍/ജീപ്പ്) കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 ന് ഉച്ചക്ക് ഒരു മണി. ഫോണ്‍ : 0490 2447299.

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ സി ഡി എസ് തലശ്ശേരി അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഈ സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 19 ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0490 2383254.

അഡ്‌ഹോക്ക് അസി. പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കും സാധ്യതയുള്ള ഒഴിവുകളിലേക്കും  താല്‍ക്കാലിക നിയമനത്തിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ്, അപ്ലൈഡ് സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് അസി. പ്രൊഫസര്‍മാരുടെ ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ www.gcek.ac.in എന്ന വെബ്‌സൈറ്റില്‍ ആഗസ്റ്റ് 18 നകം രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി 19 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2780226.

വിദ്യാഭ്യാസ അവാര്‍ഡ്

ഈ അധ്യയന വര്‍ഷം പത്താം ക്ലാസ്, പ്ലസ് ടു, വി എച്ച് എസ് സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികവ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായവരും  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കളാവണം അപേക്ഷകർ.  പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ് സുവോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും. അര്‍ഹരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷ, അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, രക്ഷിതാവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥിയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മത്സ്യഫെഡ് ക്ലസ്റ്റര്‍ പ്രോജക്ട് ഓഫീസില്‍ ആഗസ്റ്റ് 15 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0497 2731308.

ക്വട്ടേഷന്‍ ക്ഷണിച്ചു

മത്സ്യഫെഡ് ജില്ലാ ഓഫീസ് മുഖാന്തിരം സര്‍ക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മത്സ്യം, മാംസ്യം, പഴം, പച്ചക്കറികള്‍ തുടങ്ങിയവ എത്തിച്ചു നല്‍കാന്‍ വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 25 ഉച്ചക്ക് മൂന്ന് മണി. ക്വട്ടേഷന്‍ ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മാപ്പിള ബേ, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2731257.

 തീയതി നീട്ടി

സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്തുള്ള ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തിലെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി . എസ് എസ് എല്‍ സി യോ തത്തുല്ല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസ്സായവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിദ്യാര്‍ഥികള്‍ www.polyadmission.org/gci എന്ന വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത് ആഗസ്റ്റ് 19 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0497 2861819.

ബിപിഎൽ കാർഡ്: അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബി പി എല്‍ (പിങ്ക്) കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള അപേക്ഷകള്‍ അതാത്  സപ്ലൈ ഓഫീസുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ സമര്‍പ്പിക്കാം എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കാണ്‍മാനില്ല

വയത്തൂര്‍ സ്വദേശി കേളമ്പേത്ത് ഭാസ്‌കരന്‍ കെ കെ (62) എന്നയാളെ ജൂലൈ 24 ഉച്ച മുതല്‍ കാണാതായതായി പരാതി. ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ടുകിട്ടുന്നവര്‍ 04602228121, 9497980886, 9497943725 എന്നീ നമ്പറുകളില്‍ വിവരമറിയിക്കുക.

മികച്ച പി ടി എ കളെ തെരഞ്ഞെടുക്കുന്നു

സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ പി ടി എ കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉപജില്ലാ/വിദ്യാഭ്യാസജില്ലാ/റവന്യുജില്ല/സംസ്ഥാനതലം എന്നിങ്ങനെ ഗ്രേഡും പ്രോത്സാഹന സഹായവുമാണ് നല്‍കുക. പ്രൈമറി, സെക്കണ്ടറി എന്നീ രണ്ട് വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. അപേക്ഷകള്‍ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ ആഗസ്റ്റ് 16 നകം സമര്‍പ്പിക്കണം. ഫോണ്‍: 04972705149.

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19, 20 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ആഗസ്റ്റ് 18നകം 04972763473 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയുടെ ഇലക്ട്രിക്കല്‍ വയറിങ്ങ് ജോലി ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 049728022.

ലേലം

കണ്ണൂര്‍ ഗവ. ഐ ടി ഐ യിലെ ഉപയോഗശൂന്യമായ സാധനസാമഗ്രികള്‍ ആഗസ്റ്റ് 22 ന് വൈകിട്ട് മൂന്ന് മണിക്ക് സ്ഥാപനത്തിൽ  ലേലം ചെയ്യും. ഫോണ്‍ : 04972835183.

കണ്ണൂര്‍ ഗവ. ഐ ടി ഐ യിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് ആദായം എടുക്കുന്നതിന് ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ ലേലം ചെയ്യും. ഫോണ്‍ : 04972835183.

സംരംഭകത്വ പരിശീലനം

വ്യവസായ വകുപ്പിന്റെ കീഡ് നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസും ചേര്‍ന്ന് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചറില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തൊഴില്‍ രഹിതരായ എസ് സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. www.kied.info സന്ദര്‍ശിച്ച് ആഗസ്റ്റ് 25നകം അപേക്ഷിക്കണം. ഫോണ്‍ : 0484 2532890, 2550322.

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ ടി ബി ഹെല്‍ത്ത് വിസിറ്റര്‍, ഡെന്റല്‍ ഹൈജിനിസ്റ്റ്, പീഡ്യാട്രീഷ്യന്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും,  വിശദവിവരങ്ങള്‍ക്കും www.nhmkannur.in സന്ദര്‍ശിക്കുക. അപേക്ഷ ആഗസ്റ്റ് 17 ന് വൈകിട്ട് അഞ്ച് മണിക്കകം അയക്കണം. ഫോണ്‍ : 04972709920.

ടീച്ചര്‍ ട്രെയിനിങ്ങ് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങ് (യോഗ്യത പ്ലസ് ടു വും അതിനു മുകളിലും) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ് (യോഗ്യത എസ് എസ് എല്‍ സിയും അതിനു മുകളിലും) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം-പാളയം, ആയുര്‍വേദ കോളേജ്, കടമ്പാട്ടുകോണം, കൊല്ലം-കരുനാഗപള്ളി, കിളികൊല്ലൂര്‍, ആലപ്പുഴ-ചെങ്ങന്നൂര്‍, ഇടുക്കി, തൊടുപുഴ, മലപ്പുറം-പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, കോട്ടയം-നാഗപടം, പാല, പാലക്കാട്, തൃശൂര്‍, എറണാകുളം-കലൂര്‍, കോഴിക്കോട്, കണ്ണൂര്‍-തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍. ഫോണ്‍ : 04902321888, 9072592458.
 

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്തറ, പരവന്‍തട്ട, കാപ്പാട്, മുത്തത്തി സ്‌കൂള്‍ ഭാഗങ്ങളില്‍ ആഗസ്റ്റ് 13 ശനി രാവിലെ 8.:30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂവപ്പൊയില്‍, കോട്ടോല്‍പാറ, ചക്കാലക്കുന്നു ട്രാന്‍സ്‌ഫോര്‍മറിനു കീഴില്‍ ആഗസ്റ്റ് 13 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുച്ചിലോട്ടുകാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 13 ശനി രാവിലെ ഏഴ് മുതല്‍ പത്ത് മണി വരെയും പാട്യം വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമാച്ചേരി, സി ആര്‍ സി പെരുമാച്ചേരി, പാടിയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 13 ശനി രാവിലെ 09:30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും

date