കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ ഒഴിവ്
ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനം 2018-19 ല്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിക്കായി ഫീല്‍ഡ് തലത്തില്‍ കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 6,000 രൂപ ഓണറേറിയം ലഭിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദധാരിയും മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഈ തസ്തികയിലേക്ക് 16 ന് നടന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല. ഫോണ്‍: 0497 2731081.
- Log in to post comments