Skip to main content

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

    അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.    സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ച്   വാര്‍ഷാന്ത പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്  ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നായാടി, വേടന്‍, ചക്ലിയന്‍, അരുദ്ധതിയാര്‍, കള്ളാടി എന്നീ വിഭാഗത്തില്‍പ്പെട്ട  എല്ലാ വിഷയങ്ങള്‍ക്കും ഇ പ്ലസ് ഗ്രേഡ് എങ്കിലും നേടിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. കുടുംബ   വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 
    അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, സ്‌കൂള്‍ തലത്തില്‍  കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ആത് സംബന്ധിച്ച രേഖ എന്നിവ സഹിതം  ആഗസ്റ്റ് 10 ന് നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്,കോര്‍പ്പറേഷന്‍,നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും  ലഭിക്കും.

date