മഴക്കെടുതി: ക്യാമ്പുകളില്‍ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി
ജില്ലയില്‍ മഴക്കെടുതി ശക്തമായതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ദുരിതാ ശ്വാസ ക്യാമ്പുകളിലേക്കുള്ള പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. നിലവില്‍ ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മഴ രൂക്ഷമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ക്യാമ്പുകളിലുള്ള വര്‍ക്കായി 24 മണിക്കൂര്‍ മെഡിക്കല്‍ സേവനം, ബോധവല്‍ക്കരണ ക്ലാസുകള്‍, തുടങ്ങിയവ നടത്തുന്നുണ്ട്. ക്യാമ്പുകളിലുള്ളവരുടെ മാനസികാവസ്ഥ പരിഗണിച്ച് മരുന്നുകള്‍ക്കൊപ്പം കൗണ്‍സിലിംഗും നല്‍കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.
ജില്ലയില്‍ ഇന്നലെ 535 പേര്‍ക്ക് വൈറല്‍ ഫീവറും രണ്ട് പേര്‍ക്ക് എലിപ്പനിയും ഒരാള്‍ക്ക് മഞ്ഞപ്പിത്തവും രണ്ടു പേര്‍ക്ക് ചിക്കന്‍ പോക്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരില്‍ ഒന്‍പത് പേര്‍ക്ക് വിവിധ ക്യാമ്പുകളിലായി വൈറല്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1508/18)
- Log in to post comments