Post Category
ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ല, വസ്ത്രങ്ങള്‍ എത്തിക്കാം: ജില്ലാ കളക്ടര്‍
മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ഭക്ഷണത്തിന് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷണം എത്തിക്കാന്‍ കഴിയാതിരുന്ന ചിലയിടങ്ങളില്‍ സന്നദ്ധ സംഘടനകള്‍ വഴിയും ഭക്ഷണം എത്തിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമ്പുകളിലെ പരിമിതികളും തുടരുന്ന മഴയും വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ക്യാമ്പുകളില്‍ എത്തിയിട്ടുളള അന്തേവാസികള്‍ക്ക് വീടുകളില്‍ നിന്ന് അവശ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പലവീടുകളില്‍ നിന്നും ഉപകരണങ്ങളും മറ്റു വസ്തുക്കളും ഒഴുകിപ്പോയ അവസ്ഥയാണ് ഉളളത്. ക്യാമ്പുകളിലേക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്നതിന് സന്നദ്ധ സംഘടനകളെയും വസ്ത്ര വ്യാപാരികളെയും സ്വാഗതം ചെയ്യുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments