നിയമസഭയുടെ പട്ടികജാതി-പട്ടികവർഗ ക്ഷേമ സമിതി തെളിവെടുപ്പ് 26ന്
ഗൃഹചൈതന്യം പദ്ധതി; ശിൽപ്പശാല സംഘടിപ്പിച്ചു
ആലപ്പുഴ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആര്യവേപ്പും കറിവേപ്പും തൈകൾ ഗ്രാമീണ വീടുകളിൽ എത്തിക്കും. സംസ്ഥാന ഔഷധ സസ്യബോർഡും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി സഹകരിച്ച് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായാണിത്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 31 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ പദ്ധതിയുടൈ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. സംസ്ഥാന ഔഷധ സസ്യബോർഡ് മെമ്പർ ഡോ.പ്രിയ ദത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും നഴ്‌സറിയും എന്ന വിഷയത്തിൽ നോഡൽ ഓഫീസർ ആശാ ഗോപിനാഥ് ക്‌ളാസ് എടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ വിനോദിനി, എക്‌സിക്യൂട്ടീവ് മെമ്പർ ഡോ.സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു. തുടക്കത്തിൽ ജില്ലയിലെ അമ്പലപ്പുഴ,ആര്യാട് , ചമ്പക്കുളം, കഞ്ഞിക്കുഴി, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്‌ളോക്കു പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലാണ് തൈകൾ വിതരണം ചെയ്യുന്നത് . തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഗുണമേന്മയുള്ള വിത്തുകൾ സംസ്ഥാന ഔഷധസസ്യ ബോർഡ് ലഭ്യമാക്കുന്നതാണ് .
(ചിത്രമുണ്ട്)
(പി.എൻ.എ. 1884/2018)
ടഗ് ബോട്ടിന്റെ പ്രധാന അറ്റകുറ്റപണികൾ പൂർത്തീകരിച്ചു
ആലപ്പുഴ: ഡോക്ക് കെട്ടിവലിക്കാൻ ഉപോയഗിച്ചിരുന്ന അൽഫത്താൻ- രണ്ട് (പതിനൊന്ന്) എന്ന ടഗ് ബോട്ടിന്റെ പ്രധാനപ്പെട്ട അറ്റകുറ്റപണികൾ പൂർത്തീകരിച്ചിട്ടുള്ളതായി തുറമുഖ ഓഫീസർ അറിയിച്ചു. ടഗ്ഗിലേക്കാവശ്യമായ ഇന്ധനം നിറച്ച ആദ്യട്രക്ക് ഉടൻ കൊല്ലം തുറമഖത്തെത്തും. ഇതോടെ 36 ടൺ ഇന്ധനം ടഗ്ഗിനു നൽകുവാൻ കഴിയും. നിലവിലുള്ള ബോട്ട് ബന്ധിച്ചിരിക്കുന്ന വടം, ടഗ്ഗിലെ വടവുമായി കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഷാക്കിൾ എന്നിവ പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്തുള്ള 20 ടൺ ശേഷിയുള്ള ടഗ്ഗ് തയാറാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ ടഗ്ഗുകൾ ഉപയോഗിച്ച് ഡോക്ക് വലിച്ചു മാറ്റുന്നതിനുള്ള പദ്ധതി തയാറാക്കി നൽകാൻ ഉടമസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
(പി.എൻ.എ. 1886/2018)
അഭിമുഖം ഏഴിന്
ആലപ്പുഴ :ജില്ലാഎംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിയിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ജോലി അഭിമുഖം നടക്കുന്നു. തസ്തികകൾ അദ്ധ്യാപകർ : യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിയിൽ ബിരുദാനന്തരബിരുദം. നിയമനംആലപ്പുഴ.ബില്ലിങ്ങ ക്ലാർക്ക്, സെയിൽസ്മാൻ, ഗോഡൗൺകീപ്പർ: യോഗ്യത: ബിരുദം,രണ്ടുവർഷപ്രവൃത്തിപരിചയം.ഫിറ്റെർസ്/കാർപെന്റർസ്:യോഗ്യത ഐടിഐ.
(പി.എൻ.എ. 1887/2018)
പരീക്ഷകേന്ദ്രം മാറ്റി
ആലപ്പുഴ: ജൂലൈ 22ന് നടക്കുന്ന വുമൺ സിവിൽ പൊലീസ് ഓഫീസർ/സിവൽ പൊലീസ് ഓഫീസർ (കാറ്റഗറി നമ്പർ 653/2017 ആൻഡ് 657/2017) തസ്തികയുടെ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരുന്ന ആലപ്പുഴ ജില്ലയീലെ ഗവ.ഹൈ സ്‌കൂൾ കൊടുപുന്ന , കൊടുപുന്ന പി.ഒ (സെന്റർ നം. 3044) എന്ന പരീക്ഷകേന്ദ്രം വെള്ളപ്പൊക്കം മൂലം ഒഴിവാക്കി. ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്ന ഇസഡ് 423103 മുതൽ 423302 വരെയുള്ള ഉദ്യോഗാർഥികൾ അതേ ഹാൾ ടിക്കറ്റുമായി നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി സ്‌കൂൾ, റ്റി.ഡി മെഡിക്കൽ കോളജ് പി.ഒ, വണ്ടാനം, ആലപ്പുഴ എന്ന പരീക്ഷകേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
(പി.എൻ.എ. 1888/2018)
തുല്യതാ കോഴ്സ്
ആലപ്പുഴ :ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ സാക്ഷരതാ മിഷനും, പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംക്ലാസ് തുല്യതാ കോഴ്സിലേക്ക് രജിസ്ട്രേഷൻ തുടങ്ങി ഫോൺ : 9496048724, 9497245261.
(പി.എൻ.എ. 1889/2018)
തൊഴിൽ രഹിത വേതനം
ആലപ്പുഴ : മുളക്കുഴ ഗ്രാമ പഞ്ചായത്തിലെ തൊഴിൽ രഹിത വേതന വിതരണം 20,21 തീയതികളിൽ പകൽ 11 മണി മുതൽ നാലുമണിവരെ നടക്കും. ബുധനൂർ ഗ്രാമ പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം വ്യാഴാഴ്ച പകൽ 11മുതൽ 3 മണിവരെ വിതരണം ചെയ്യും. പുലിയൂർ ഗ്രാമ പഞ്ചായത്തിലെ തൊഴിൽരഹിത വേതന വിതരണം 19,20,21 തീയതികളിൽ രാവിലെ 10.30 മുതൽ 4വരെ നടക്കും. അനുബന്ധ രേഖകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തണം. അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിലെ തൊഴിൽ രഹിത ഗുണഭോക്താക്കൾക്കുള്ള വേതന വിതരണം ജൂലൈ 20,21 തീയതികളിൽ രാവിലെ 10മണി മുതൽ വൈകിട്ട് നാലുവരെ പഞ്ചായത്ത് ഓഫീസിൽ് വിതരണം ചെയ്യും.അർഹരായ ഗുണഭോക്താക്കൾ റേഷൻ കാർഡ്,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്,എസ് എസ് എൽ സി ബുക്ക്, റ്റി സി എന്നി രേഖകളുമായി ഹാജരായി വേതനം കൈപ്പറ്റണം.
(പി.എൻ.എ. 1890/2018)
ശുഭയാത്ര2018; ചെങ്ങന്നൂരിലെ പരിപാടികൾക്ക് സമാപനം
ആലപ്പുഴ : ജില്ലാ പോലീസിന്റെ ഗതാഗത പരിഷ്‌കരണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള ചെങ്ങന്നൂരിലെ പരിപാടികളുടെ സമാപന സമ്മേളനം നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എച്ച്.ഒ. എം.ദിലീപ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.വി.വേണു, നഗരസഭാ കൗൺസിലർമാരായ പി.കെ.അനിൽകുമാർ, കെ.ഷിബുരാജൻ, എസ്.ഐ. വി.ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി.പി.പ്രദീപ് കുമാർ, മോട്ടോർ ക്ലബ് പ്രസിഡന്റ് മധു കരിപ്പാലിൽ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മോഹൻകുമാർ, ട്രാഫിക് എസ്.ഐ. എം.കെ.സുരേഷ് ബാബു, അഡീഷണൽ എസ്.ഐ. ടി.സി.സുരേഷ്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ:
ജില്ലാ പോലീസിന്റെ ഗതാഗത പരിഷ്‌കരണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂരിൽ നടന്ന പരിപാടികളുടെ സമാപന സമ്മേളനം നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
(പി.എൻ.എ. 1891/2018)
ക്ഷീരകർഷക സമ്പർക്ക പരിപാടി
ആലപ്പുഴ:ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മാവേലിക്കര ക്ഷീരവികസന യൂണിറ്റിന്റെയും ചെറുകോൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടന്നു. ചെറുകോൽ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ് അഡ്വ.ജി.ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡയറി ഫാം ഇൻസ്ട്രക്ടർമാരായ എ.എൻ.തോമസ്, പ്രസന്നകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. സംഘം സെക്രട്ടറിമാർ, ഡയറക്ടർബോർഡ് അംഗങ്ങൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ
മാവേലിക്കര ക്ഷീരവികസന യൂണിറ്റിന്റെയും ചെറുകോൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി ചെറുകോൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് അഡ്വ.ജി.ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
(പി.എൻ.എ. 1892/2018)
അമരിയുഴത്തിൽ കോളനി -മാതിരംപള്ളി റോഡ് ഉദ്ഘാടനം 22ന്
ആലപ്പുഴ: മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ എംപി ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ വിനിയോഗിച്ച് ചെങ്ങന്നൂർ നഗരസഭ പതിനഞ്ചാം വാർഡിൽ നിർമ്മിച്ച അമരിയുഴത്തിൽ കോളനി- മാതിരംപള്ളി റോഡിന്റെ ഉദ്ഘാടനം 22 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ കെ.ഷിബുരാജൻ, നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ എന്നിവർ പങ്കെടുക്കും.
(പി.എൻ.എ. 1893/2018)
ചെങ്ങന്നൂർ നഗസഭയിൽ സംരംഭക ക്ലബ്ബ്
ആലപ്പുഴ: ജനകീയാസൂത്രണ പദ്ധതിപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംസ്ഥാനത്തെ ആദ്യത്തെ സംരംഭക ക്ലബ്ബ് ചെങ്ങന്നൂർ നഗരസഭയിൽ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൗൺസിലർമാരായ കെ.ഷിബുരാജൻ ചെയർമാനായും പി.കെ.അനിൽകുമാർ കൺവീനറുമായാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. മികച്ച സംരംഭങ്ങൾ ആരംഭിക്കുന്നതിനും അതിനായി സംരംഭകരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിനായി മാനേജ്മെന്റ് വൈദഗ്ദ്ധ്യം നൽകുക, വിപണന തന്ത്രങ്ങൾ, ബാങ്ക് വായ്പാ പദ്ധതികൾ, മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള സൗജന്യ പരിശീലനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സംരംഭകർക്ക് സബ്സിഡി നൽകുന്നതിന് ജനറൽ പട്ടികജാതി വിഭാഗങ്ങൾക്ക് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ജനറൽ വിഭാഗത്തിനുള്ള പദ്ധതികൾക്ക് 50 ശതമാനവും (പരമാവധി 40000 രൂപ) വനിതാ, പട്ടികജാതി വിഭാഗങ്ങൾക്ക് പദ്ധതി തുകയുടെ 75 ശതമാനവും (പരമാവധി 50000 രൂപ) സബ്സിഡിയായി നൽകും. സംരംഭക ക്ലബ്ബിൽ അംഗങ്ങളാകുന്നതിനും സ്വയംതൊഴിലിന് സബ്സിഡിയും ലഭിക്കുന്നതിനുമായി 25 ന് മുൻപായി നഗരസഭാ പ്രദേശത്തുള്ള വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9188127073.
(പി.എൻ.എ. 1894/2018)
//അവസാനിച്ചു//
- Log in to post comments