Post Category
ദ്വിവത്സര കോഴ്‌സുകള്‍
കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിന്റെ പരിധിയില്‍ മുരിക്കുവയല്‍, മേലുകാവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രങ്ങളില്‍ ആഗസ്റ്റ് മാസം ആരംഭിക്കുന്ന ദ്വിവത്സര തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ ജൂലൈ 25നകം പുഞ്ചവയല്‍, മേലുകാവ്, വൈക്കം എന്നിവിടങ്ങളിലുളള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ആഫീസുകളിലോ അതത് തയ്യല്‍ പരിശീലന കേന്ദ്രങ്ങളിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 202751
(കെ.ഐ.ഒ.പി.ആര്‍-1503/18)
date
- Log in to post comments