Skip to main content

കാലവര്‍ഷക്കെടുതി: ജില്ലയില്‍ 10.42 കോടിയുടെ കൃഷിനാശം

 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 10.42 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നഷ്ടം കണക്കാക്കിയത്. നെല്‍ക്കൃഷിയ്ക്കാണ് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുന്നത്. മട വീണ് 1650 ഹെക്ടര്‍ പാടശേഖരം നശിച്ചു. 2276 ഹെക്ടറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി. നാശം സംഭവിച്ചവയില്‍ കൂടുതലും  വിളവെടുപ്പിനു പാകമായ പാടശേഖരങ്ങളായിരുന്നു. കിഴക്കന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് പടിഞ്ഞാറന്‍ മേഖലകളിലാണ് കൃഷി നാശം കൂടുതലുണ്ടായതെന്നാണ് വിലയിരുത്തല്‍. ആറായിരത്തോളം കര്‍ഷകരെ ഇതു ബാധിക്കും.

 തലയാഴം, കല്ലറ, വെച്ചൂര്‍, കുമരകം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നെല്‍കൃഷി നശിച്ചത്. ഈ മേഖലയിലെ വാഴ, കപ്പ, തെങ്ങ് ഉള്‍പ്പെടെയുള്ള കൃഷി പൂര്‍ണമായും നശിച്ചു. 117 ഹെക്ടറോളം പച്ചക്കറി കൃഷിയ്ക്കും നാശം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

                                                   (കെ.ഐ.ഒ.പി.ആര്‍-1497/18)

date