Skip to main content
സ്മാര്‍ട്ട് ഗ്രാമപഞ്ചായത്ത് മൊബൈല്‍ അപ്ലിക്കേഷന്‍ പ്രകാശനം ചെയ്യുന്നു.

സ്മാര്‍ട്ടായി പായം പഞ്ചായത്ത്; മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു

പഞ്ചായത്ത് സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പായം ഗ്രാമപഞ്ചായത്ത് ആരംഭിച്ച സ്മാര്‍ട്ട് ഗ്രാമപഞ്ചായത്ത് മൊബൈല്‍ അപ്ലിക്കേഷന്‍ സണ്ണി ജോസഫ് എം.എല്‍.എയും പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകനും ചേര്‍ന്ന് പ്രകാശനം ചെയ്തു. പഞ്ചായത്ത് നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇനി വിരല്‍ തുമ്പില്‍ ലഭ്യമാകും. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്ന ജനങ്ങള്‍ക്ക് വീട്ടിലോ ജോലി സ്ഥലത്തോ നിന്നുകൊണ്ട് തന്നെ അവ ലഭ്യമാകുമെന്നതാണ് ഇതിന്റെ സവിശേഷത. 

ഓണ്‍ലൈന്‍ സേവനങ്ങള്‍, അപേക്ഷാ ഫോറങ്ങള്‍, അറിയിപ്പുകള്‍, ഭരണസമിതി തീരുമാനങ്ങള്‍, പഞ്ചായത്തിലെ വികസന പദ്ധതികള്‍, ഫോണ്‍ നമ്പറുകള്‍, ബജറ്റ്, ഗുണഭോക്തൃ പട്ടിക എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, ഓണ്‍ലൈന്‍ സര്‍വ്വേ, പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയ നിരവധി സേവനങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ജനങ്ങളിലേക്കെത്തുക. കൂടാതെ പഞ്ചായത്തിലേക്കുള്ള ജനങ്ങളുടെ പരാതികളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കും. എം.എല്‍.എ, എം.പി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ലിങ്കും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'പായം ഗ്രാമപഞ്ചായത്ത്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. ലത എന്നിവര്‍ പങ്കെടുത്തു. 

date