മഴക്കെടുതി: 950 വളര്‍ത്തുമൃഗങ്ങള്‍ സംരക്ഷിത മേഖലയില്‍
മഴക്കെടുതി മൂലം ഒറ്റപ്പെട്ടുപോയ തലയോലപ്പറമ്പ്, വൈക്കം, തലയാഴം മേഖലകളില്‍പ്പെട്ട 950 വളര്‍ത്തുമൃഗങ്ങളെ സംരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മഴക്കെടുതി കൂടുതല്‍ ബാധിച്ച വൈക്കം മേഖലയിലാണ് ഏറ്റവു കൂടുതല്‍ വളര്‍ത്തുമൃഗങ്ങളെ മാറ്റി പാര്‍പ്പിച്ചത്. ഇതുവരെ 5,45,000 രൂപയുടെ നഷ്ടം ഈ മേഖലയില്‍ കണക്കാക്കിയിട്ടുണ്ട്. ജില്ലയിലെ ചിലയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോയതിനാല്‍ കര്‍ഷകര്‍ക്ക് നാശനഷ്ടം സംഭവിച്ചു. കോട്ടയം താലൂക്കില്‍ ഒരു പശുവും അഞ്ച് പോത്തുകളും വെള്ളത്തില്‍ വീണ് ഒഴുകി പോയി. വെള്ളപ്പൊക്കത്തില്‍ കുമരകം പഞ്ചായത്തില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കോഴി വളര്‍ത്തല്‍ കേന്ദ്രം നശിച്ചു. അയ്മനം പഞ്ചായത്തില്‍ 10 കാലിത്തൊഴുത്തിന് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല.
(കെ.ഐ.ഒ.പി.ആര്‍-1498/18)
- Log in to post comments