മഴക്കെടുതിയിൽ അമ്പലപ്പുഴ 14 ദുരിതാശ്വാസ ക്യാമ്പുകൾ
അമ്പലപ്പുഴ: തോരാതെ പെയ്യുന്ന മഴയിലും വെള്ളക്കെട്ടിലും അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങൾ ദുരിതക്കെടുത്തിയിൽ. ഒട്ടേറെ വീടുകളിൽ വെള്ളം കയറി.കരുമാടിയിൽ മാത്രം 14ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.14 ദുരിതാശ്വാസ ക്യാമ്പുകളിലായി 845 കുടുംബങ്ങളിലെ 3849 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ വർഡുകളിലായി കരുമടി ഹൈസ്കൂൾ,എൻ എസ് എസ് കരയോഗം,പാലയ്ക്കൽ റോഡ്,എല്ലൊറ ക്യാമ്പ്,മിൽമ ജംഗ്ഷൻ,ഭജന മഠം, കറുകയിൽ ഭാഗം,പ്രീമെട്രിക്ക് ഹോസ്ററൽ,സുരേഷ് ഭവനം,വെണ്ണലെത്തറ,കളത്തിപാലം എസ് എൻ ഡി പി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.ക്യാമ്പുകളിലേക്കുള്ള എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് വേണുലാൽ പറഞ്ഞു.
ആറ് പാടശേഖരങ്ങളിൽ കൃഷി നാശം സംഭവിച്ചു., കട്ടക്കുഴി, കരിങ്ങാലിത്തറ,പുളിക്കൽ,നടുക്കേമേലത്തുംകരി,അമ്പലപ്പുഴ,പാലൂക്കാരി എന്നി പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളത്തിനടിയിലായത്.ഉപ്പുങ്കൽ ,മഠത്തിൽ എന്നീ രണ്ട് പാട ശേഖരങ്ങളിലെ കൃഷി ബണ്ടുകെട്ടി സംരക്ഷിച്ചിരിക്കുകയാണ്. നഷ്ടം കണക്കാക്കിയിട്ടില്ല.
അമ്പലപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കിഴക്കൻ വാർഡുകളിൽ കേരഗ്രാമം പദ്ധതി പ്രകാരം കൃഷിചെയ്‌ത ഇഞ്ചിയും,ചേനയും ഉൾപ്പടെയുള്ള പച്ചക്കറികൾ നശിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ട വൃക്ഷങ്ങളും മഴക്കെടുതിയിൽ നശിച്ചു.
പുറക്കാട് പഞ്ചായത്തിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 986 പേരെയാണ് മാറ്റിപാർപ്പിച്ചത്. പായൽകുളങ്ങര വനിത എസ് എൻ ഡി പി, നവരയ്ക്കൽ കിഴക്ക്, പായൽ കുളങ്ങര തെക്ക്, കരൂർ മുത്താപറമ്പ്, പായൽ കുളങ്ങര കുന്നത്ത് പറമ്പ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ. കാക്കാഴം വിരുത്തുവെളി പ്രദേശത്ത് 88 കുടുംബങ്ങളിലെ 385 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
sir
- Log in to post comments