Skip to main content

ഹൈടെക് സ്‌കൂള്‍ പ്രഖ്യാപനം

 

പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഹൈടെക്കായി മാറിയതിന്റ പ്രഖ്യാപനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ. എം. അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മണി, പ്രിന്‍സിപ്പല്‍ എം.സി അബ്ദുറസാഖ്, ഹെഡ്മിസ്ട്രസ് സുബൈദ എന്നിവര്‍ സംസാരിച്ചു. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

 

date