Skip to main content

തൊഴില്‍ രഹിത വേതന വിതരണം

 

വേങ്ങര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള തൊഴില്‍ രഹിത വേതനം  ജൂലൈ 20, 21 തിയ്യതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ഈ ദിവസങ്ങളില്‍ രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.  എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, വേതന വിതരണ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ദേശസാല്‍കൃത ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും ഗുണഭോക്താക്കള്‍ കൊണ്ടുവരണം.

 

date