Post Category
സംസ്‌കൃതി 2018 ഇന്ന് തുടക്കമാകും
സംസ്‌കാര പൈതൃക പഠന മേഖലകളിലെ പുത്തന്‍ പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ദേശീയ സംസ്‌കാര പൈതൃക സമ്മേളനം 'സംസ്‌കൃതി 2018' ന് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ ഇന്ന് തുടക്കമാകും. രംഗശാല ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തുറമുഖ-മ്യൂസിയം- ആര്‍ക്കേവ്‌സ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.സ്‌കറിയ സക്കറിയ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ഉസ്താദ് രാജീവ് പുലവരുടെ നേതൃത്വത്തില്‍ തോല്‍പ്പാവകൂത്തും മറ്റ് പരിപാടികളും അരങ്ങേറും.
date
- Log in to post comments