പി.എസ്.സി ഓഫീസ് ഇ-ഓഫീസാക്കി നവീകരിച്ചു: ഉദ്ഘാടനം ഇന്ന്
ജില്ലാ പി.എസ്.സി ഓഫീസ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി. ഇ-ഓഫീസാക്കി നവീകരിച്ചു. ഉദ്ഘാടനം ഇന്ന് (ജൂണ്‍ 20) രാവിലെ 11ന് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം പി.ശിവദാസന്‍ നിര്‍വഹിക്കും. ഇതോടെ പാലക്കാട് പി.എസ്.സി ഓഫീസ് കടലാസ് രഹിത ഓഫീസാകും.
പൂര്‍ണമായും കംപൂട്ടര്‍വത്കരിച്ച് ഇ-ഓഫീസ് ആകുന്നതോടെ ഓഫീസ് നടപടികള്‍ വേഗത്തിലാവുകയും ഉദ്യോഗാര്‍ഥികള്‍ക്ക് മറുപടികള്‍ വേഗത്തില്‍ ലഭിക്കുകയും ചെയ്യും. അധ്വാനം ലഘൂകരിക്കാനും സാധിക്കും. ഇതിന്‍റെ ഭാഗമായി പുതിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും കേരള വൈഡ് ഏരിയ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരാതികള്‍ ഇ-മെയിലായി സ്വീകരിക്കുകയും കടലാസ് രൂപത്തില്‍ വരുന്നവ സ്കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യും. . ഇ-ഓഫീസ് ആക്കുന്നതിന്‍റെ ഭാഗമായി ഓഫീസിലെ ജീവനക്കാര്‍ക്ക് കെല്‍ട്രോണിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
ജില്ലാ ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ പി.എസ്.സി ജില്ലാ ഓഫീസര്‍ കെ.എം.ഷെയ്ഖ് ഹുസൈന്‍, ആര്‍ ആന്‍റ് എ ജോയിന്‍റ് സെക്രട്ടറി ആര്‍.രാമകൃഷ്ണന്‍, സിസ്റ്റം മാനേജര്‍ അന്‍വര്‍ ഹുസൈന്‍, അണ്ടര്‍സെക്രട്ടറി എം.എ.ബിജുമോന്‍, എം.ജ്യോതിലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.
- Log in to post comments