Post Category
ബസ് ഡ്രൈവര്‍, ക്ലീനര്‍ ഒഴിവുകള്‍: കൂടിക്കാഴ്ച്ച 24-ന്
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളെജിലെ ബസ് ഡ്രൈവര്‍, ബസ് ക്ലീനര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബസ് ഡ്രൈവറുടെ മൂന്ന് ഒഴിവ്. ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ്, ബാഡ്ജ് എന്നിവയ്ക്ക് പുറമെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ഹെവി ഡ്യൂട്ടി) നിര്‍ബന്ധം. കൂടാതെ മലയാളം എഴുതുവാനും വായിക്കുവാനുമുളള കഴിവ്. . പാലക്കാട് ശ്രീകൃഷ്ണപുരം ഭാഗത്തുളളവര്‍ക്ക് മുന്‍ഗണന. ക്ലീനറുടെ നാല് ഒഴിവ്. മലയാളം എഴുതുവാനും വായിക്കുവാനും കഴിവുണ്ടാകണം. പൂര്‍ണ ആരോഗ്യവാനായിരിക്കണം. രണ്ടു ഒഴിവുകളിലും പ്രായം 60 ന് താഴെയുളളവരെയാണ് പരഗണിക്കുക. ഷൊര്‍ണൂര്‍, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട് ഭാഗത്തുളളവര്‍ക്ക് മുന്‍ഗണന.
യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി ജൂലൈ 24 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കെത്തണം.
date
- Log in to post comments