Skip to main content

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവ്

 

    കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്‍റെയും വനിത അംഗത്തിന്‍റെയും തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷിക്കാം.  അപേക്ഷകര്‍ അംഗീകൃത യൂനിവേഴ്സിറ്റി ബിരുദമുളളവരും 35 വയസോ അതിന് മുകളിലോ പ്രായമുളളവരും ധനതത്വം, നിയമം, കൊമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍ ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരും കഴിവും ആര്‍ജവമുളളവരുമായിരിക്കണം.  നിയമനകാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ് വരെയോ ആണ്.  വിശദവിവരങ്ങള്‍ക്ക് രീിൗാലെൃമളളമശൃെ.സലൃമഹമ.ഴീ്.ശി

date