കൈറ്റ് വിക്ടേഴ്‌സില്‍ 1:1.6 ആന്‍ ഓഡ് ലോസ്റ്റ് ലവ്, പരിണയ് സിനിമകള്‍
കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ശനിയാഴ്ച രാത്രി 09.15-ന് മധു അമ്പാട്ടിന്റെ ആദ്യ ചിത്രമായ 1:1.6 ആന്‍ ഓഡ് ലോസ്റ്റ് ലവ് സംപ്രേഷണം ചെയ്യും. സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളുടെ കഥ പറയുന്ന ഈ ഹിന്ദി ചലച്ചിത്രം 2014 ല്‍ റിലീസ് ചെയ്ത സിനിമയാണ്. രതി അഗ്‌നിഹോത്രി, ഗുല്‍ഷാന്‍ ഗ്രോവര്‍, അതുല്‍ കുല്‍ക്കര്‍ണി, സൊണാലി കുല്‍ക്കര്‍ണി, തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ഞായറാഴ്ച രാവിലെ 09.15-ന് കാന്തിലാല്‍ രാത്തോഡ് സംവിധാനം ചെയ്ത് 1974 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'പരിണയ്' സംപ്രേഷണം ചെയ്യും. ഒരു ടൂറിസ്റ്റ് ഗൈഡിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയില്‍ രമേശ് ശര്‍മ്മ, ശബാന ആസ്മി, ആശ സച്ചിദേവ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന് 1974-ലെ ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗ്ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പി.എന്‍.എക്‌സ്.3051/18
- Log in to post comments