എറണാകുളം അറിയിപ്പുകള്‍
വസ്തുലേലം
കൊച്ചി: മൂല്യ വര്‍ദ്ധിത നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തിട്ടുളള കൈപ്പട്ടൂര്‍ വില്ലേജ്, റീസര്‍വ്വെ നമ്പര്‍ 6/2, 6/3 11.2 ആര്‍സ് വസ്തു ആഗസ്റ്റ് എട്ടിന് രാവിലെ 11-ന് കൈപ്പട്ടൂര്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണയന്നൂര്‍ (ആര്‍.ആര്‍) തഹസില്‍ദാരുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2350222.
കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: കെല്‍ട്രോണിന്റെ വഴുതക്കാടുളള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ് (12 മാസം) ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ് (ആറ് മാസം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2325154/4016555.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കൊച്ചി: ഗവ:സ്ഥാപനമായ കെല്‍ട്രോണില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതും, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡി.സി.എ വേര്‍ഡ് പ്രോസസിംസ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കൂടാതെ ഹാര്‍ഡ്‌വെയര്‍, സോഫ്‌റ്റ്വെയര്‍, ആനിമേഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2325154/4016555 ഫോണ്‍ നമ്പരിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്.പല.ഒ, തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിച്ചു
കൊച്ചി: കെല്‍ട്രോണിന്റെ വഴുതക്കാടുളള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്‌സ്, loT, Python, Java, Net, PHP എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2325154/4016555.
പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി
കൊച്ചി: ഉല്‍പ്പാദന മേഖലയില്‍ 25 ലക്ഷം രൂപ വരെയും സേവന മേഖലയില്‍ 10 ലക്ഷം രൂപ വരെയും മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിയ്ക്കുന്നതിന് സബ്‌സിഡിയോടു കൂടി വായ്പ അനുവദിയ്ക്കുന്ന പി.എം.ഇ.ജി.പി പദ്ധതിയില്‍ താഴെ പറയുന്ന ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
? പി.എം.ഇ.ജി.പി പദ്ധതി പ്രകാരം വായ്പ എടുത്ത് സ്ഥാപനം ആരംഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി അഡ്ജസ്റ്റ് ചെയ്തതിന് ശേഷം സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി ഉല്‍പ്പാദന മേഖലയില്‍ 1 കോടി രൂപ വരെയും സേവന മേഖലയില്‍ 25 ലക്ഷം രൂപ വരെയും അധിക വായ്പയ്ക്ക് അര്‍ഹതയുണ്ട്.
? കയര്‍ബോര്‍ഡ് നടപ്പിലാക്കുന്ന കയര്‍ പ്രോജക്റ്റുകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
? എല്ലാ പി.എം.ഇ.ജി.പി യൂണിറ്റുകളും ഉദ്യോഗ് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്.
? എല്ലാ പ്രോജക്ടുകള്‍ക്കും ഇ.ഡി.പി പരിശീലനം 10 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്.
പുതിയ പ്രോജക്റ്റുകള്‍ക്കുള്ള അപേക്ഷകള്‍ www.kviconline.gov.in/pmegpeportal എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയും, വിപുലീകരണത്തിനായുള്ളവ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇതേ സൈറ്റില്‍ ലഭ്യമാകുന്ന മുറയ്ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാര്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0484 - 2421360.
താത്പര്യപത്രം ക്ഷണിക്കുന്നു
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റേയും, ഡിറ്റിപിസിയുടേയും സംയുക്താ ഭിമുഖ്യത്തില്‍ 2018- 19 കാലയളവില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ പരിപാടികള്‍, കലാ സാംസ്‌ക്കാരിക പരിപാടികള്‍, ഉത്‌സവം, ടൂറിസം ഫെസ്റ്റ്, ഓണാഘോഷം 2018 തുടങ്ങിയവയുടെ സംഘാടനത്തിനും ഏകോപനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പരിചയ സമ്പന്നരായ ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ നിന്നും സമാന പരസ്യ ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്ര അറിയിപ്പും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, മാതൃക ഓഫര്‍ ഫോറവും ഡിറ്റിപിസി ഓഫീസില്‍ നിന്ന് നേരിട്ടോ, ഇ മെയില്‍ മുഖേനയോ ലഭ്യമാണ്. (info@dtpcernakulam.com)താത്പര്യ പത്രികയും ഓഫര്‍ ഫോറവും സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 30, രാവിലെ 11 വരെ. അവ തുറക്കുന്ന സമയം ഉച്ചയ്ക്ക് 12 ഉം ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847332200 നമ്പറില്‍ ബന്ധപ്പെടുക.
നെഹ്‌റു ട്രോഫി വള്ളംകളി 2018 ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു. ഓഗസ്റ്റ് മാസം 11ാം തിയതി പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ 3000, 2000, 1000, 400, 300, 200, 100 എന്നീ രൂപയുടെ ടിക്കറ്റുകളാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് വാങ്ങുന്നതിനും രാജേന്ദ്രമൈതാനത്തിന് എതിര്‍വശത്തുള്ള ഡിറ്റിപിസിയുടെ സന്ദര്‍ശക സേവന കേന്ദ്രത്തില്‍ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകള്‍ : 0484 2367334, 7907634562
- Log in to post comments