Skip to main content

കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ നവംബര്‍ 13 രാവിലെ 11 ന് വീഡിയോ കോഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പെരിഞ്ഞനം, കയ്പ്പമംഗലം,എടത്തിരുത്തി ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തികൊണ്ട് രൂപീകരിച്ചതാണ് കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍. 32 പോലീസ് ഓഫീസര്‍മാരും ഒരു സബ് ഇന്‍സ്‌പെക്ടറും ഈ സ്റ്റേഷനില്‍ ഉണ്ടാക്കുക.  പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുതോടെ തീരദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാവും.

 

date