Skip to main content

പത്രപ്രവര്‍ത്തക പെന്‍ഷന്‍ അംശദായ കുടിശിക ആഗസ്റ്റ് 31 വരെ അടയ്ക്കാം

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംശദായക കുടിശിക വരുത്തിയവര്‍ക്ക് ആഗസ്റ്റ് 31 വരെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ല/മേഖലാ ഓഫീസുകളില്‍ 15 ശതമാനം പിഴയോടെ കുടിശിക തുക അടയ്ക്കാം. തുക ഒറ്റത്തവണയായി അടയ്ക്കണം. പത്ര സ്ഥാപനത്തില്‍ തുടരുന്നത് സംബന്ധിച്ച പേ സ്ലിപ് ഉള്‍പ്പെടെയുളള രേഖകള്‍ തുക അടയ്ക്കുന്ന വേളയില്‍ ഹാജരാക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3349/17

 

date