അട്ടപ്പാടി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇന്ന് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും
ക്ഷീര വികസന വകുപ്പിന്‍റേയും അട്ടപ്പാടി ബ്ലോക്ക് ക്ഷീര സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ഷോളയൂര്‍ ക്ഷീരസംഘത്തിന്‍റെ ആതിഥേയത്തില്‍ അട്ടപ്പാടി ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമം ക്ഷീരവികസന-മൃഗസംരക്ഷണ-വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ഇന്ന് (ജൂലൈ 21-ന് )ഉച്ചയ്ക്ക് 12-ന് ഷോളയൂര്‍ ഗവ.ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ അബ്രഹാം.ടി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ ക്ഷീരകര്‍ഷക ക്ഷേമനിധി ധനസഹായ വിതരണം മുന്‍.എം.എല്‍.എ എന്‍.രാജന്‍, ബ്ലോക്കിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍, കന്നുകാലി പ്രദര്‍ശനവിജയികള്‍ക്കുളള സമ്മാനവിതരണം ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ ബീന, ബ്ലോക്കിലെ മികച്ച പുല്‍കൃഷി തോട്ടത്തിനുളള സമ്മാനം ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രത്തിനരാമമൂര്‍ത്തി, എസ്.എസ്.എല്‍.സി-പ്ലസ്ടു ഉന്നത വിജയികള്‍ക്കുളള സമ്മാനം അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഡയറി ക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനദാനം പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനില്‍ കുമാര്‍ തുടങ്ങിയവര്‍ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും ,ക്ഷീരസംഘം പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
ഉദ്ഘാടന പരിപാടിയ്ക്ക് മുന്നോടിയായി രാവിലെ എട്ട് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കറവ പശുക്കള്‍, കിടാരികള്‍, കന്നുക്കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശനം നടക്കും.
രാവിലെ 9.30 ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എ. അനുപമ മോഡറേറ്ററാകുന്ന ക്ഷീരവികസന സെമിനാറും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജെ.എസ് ജയസുജീഷ് ത്രൈമാസ പാല്‍ഗുണ നിയന്ത്രണ ജാഗ്രതായജ്ഞം പ്രസക്തിയും, പ്രാധാന്യവും വിഷയത്തില്‍ അവതരണവും നടത്തും. 10.30 ന് മണ്ണാര്‍ക്കാട് ക്ഷീര വികസന ഓഫീസര്‍ പി.ബി. പ്രിയയും ശ്രീകൃഷ്ണപുരം സയിഫാം ഇന്‍സ്ട്രക്ടര്‍ അനീഷ് നാരായണനും അവതരിപ്പിക്കുന്ന ഡയറി ക്വിസ് ഉണ്ടാകും.
- Log in to post comments