വെള്ളാങ്ങല്ലൂരിൽ ഓണോത്സവം ഇന്ന് തുടങ്ങും (സെപ്റ്റംബർ 3)
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി അഞ്ച് ദിവസത്തെ വിപണനമേളയും മെഗാ ഓണാഘോഷവും സംഘടിപ്പിക്കുന്നു. ഓണോത്സവ് - 2K22 എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികൾ ഇന്ന് (സെപ്റ്റംബർ 3) രാവിലെ 9.30ന് അഡ്വ.വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കും.
കുടുംബശ്രീ വിപണന സ്റ്റാളുകൾ, കൃഷിഭവൻ സ്റ്റാളുകൾ എന്നിവ കൂടാതെ ഓണ വിഭവങ്ങളുമായി പ്രത്യേക വിൽപന സ്റ്റാളുകളും, ജനകീയ ഹോട്ടൽ നടത്തുന്ന ലൈവ് ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും വൈകീട്ട് അരങ്ങേറുന്ന കലാ സന്ധ്യകൾ, കലാമത്സരങ്ങൾ, നാടകരാവ്, സിനിമാ പ്രദർശനം, നാടൻ പാട്ടുത്സവം എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടും. 500 രൂപയ്ക്ക് മേൽ പർച്ചേസ് നടത്തുന്നവർക്ക് പ്രത്യേകം നറുക്കിട്ടെടുത്ത് സമ്മാനം നൽകും
സർഗ്ഗോത്സവം 22 സംസ്ഥാനതല മൃദംഗ മത്സര വിജയി അസി.സെക്രട്ടറി സുജൻ പൂപ്പത്തിയെ എംഎൽഎ ഉപഹാരം നൽകി ആദരിക്കും. 7 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
- Log in to post comments