Post Category
ധാതുഖനനം നടത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം
കേരള മിനറല്‍സ് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലീഗല്‍ മൈനിങ്, സ്റ്റോറേജ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍) റൂള്‍ പ്രകാരം ജില്ലയില്‍ ഏത് ചെറുകിട ധാതുവും ശേഖരിച്ച് വിപണനം നടത്തുന്നതിന് മൈനിങ്-ജിയോളജി വകുപ്പിന്‍റെ ഡിപ്പോ രജിസ്ട്രേഷനും ഡീലേഴ്സ് ലൈസന്‍സും ആവശ്യമാണ്. രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ ചെറുകിട ധാതുക്കളുടെ ശേഖരണവും വിപണനവും നടത്തുന്നവര്‍ അടിയന്തരമായി പ്രവൃത്തി നിര്‍ത്തിവെച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു.
date
- Log in to post comments