Post Category
റേഷന്‍ സാധനങ്ങള്‍ ഇനി ഏത് റേഷന്‍കടയില്‍ നിന്നും വാങ്ങാം
സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിള്‍ സംവിധാനം നിലവില്‍ വന്നു. കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹമായ വിഹിതം ഏത് റേഷന്‍കടയില്‍ നിന്നും കൈപ്പറ്റാം. ഒ.റ്റി.പി/മാന്വല്‍ തുടങ്ങിയ മറ്റ് മാര്‍ഗങ്ങള്‍ പോര്‍ട്ടബിലിറ്റി മുഖേനയുള്ള റേഷന്‍ വിതരണത്തില്‍ അനുവദനീയമല്ല. റേഷന്‍ സമ്പ്രദായത്തിലുള്ള പരാതികള്‍, സംശയങ്ങള്‍ എന്നിവയ്ക്ക് സിറ്റി റേഷനിങ് ഓഫീസര്‍ 9188527334, മാനേജര്‍ 9188527422, റേഷനിങ് ഇന്‍സ്‌പെക്ടര്‍ 1 - 9188527543, റേഷനിങ് ഇന്‍സ്‌പെക്ടര്‍ 2 - 9188527544, റേഷനിങ് ഇന്‍സ്‌പെക്ടര്‍ 3 - 9188527545 എന്നിവരുമായി ബന്ധപ്പെടാം.
(പി.ആര്‍.പി. 1916/2018)
date
- Log in to post comments